തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലറുമായിരുന്ന ആർ. രാമചന്ദ്രൻ നായരെ തിരുവനന്തപുരം പ്രസ് ക്ലബിനു സമീപമുള്ള വസതിയിലെത്തി മന്ത്രി റോജി എം. ജോണ് സന്ദർശിച്ചു.
ഏകീകൃത സർവകലാശാല സംബന്ധിച്ചുള്ള തന്റെ നിർദേശങ്ങൾ ആർ. രാമചന്ദ്രൻ മന്ത്രി റോജി എം. ജോണിനു സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എസ്. ശ്രീകുമാർ രചിച്ച "കേരളം പിന്നിട്ട വികസന വഴികൾ എന്ന പുസ്തകം' റോജി എം. ജോണ് രാമചന്ദ്രൻ നായർക്ക് സമ്മാനിച്ചു.